Tuesday, December 29, 2020

പറമ്പിക്കുളത്തേക്ക്ഓടിച്ചാടി പോവാൻ നോക്കണ്ട!

പറമ്പിക്കുളത്തേക്ക്
ഓടിച്ചാടി  പോവാൻ നോക്കണ്ട!

കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം.
നിരവധി  തവണ ഞാൻ പറമ്പിക്കുളത്ത് പോയിട്ടുണ്ട്. കാട്ടിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ്. അവിടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥനായ മുരളി സാറുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാനും യാത്ര സഹായിച്ചു. മുഖ്യമന്ത്രിയിൽ നിന്ന് മെഡൽ വാങ്ങിയ ഫോറസ്റ്റ് ഓഫീസറാണ് മുരളി സാർ ,ജോലി കിട്ടുന്നതിന് മുൻപ് പാലക്കാട് മുണ്ടൂരിലെ പഞ്ചായത്ത് വാർഡ് മെബറും ആയിരുന്നു.വളരെ സ്നേഹസമ്പന്നനായ മനുഷ്യനാണ് പല പ്രോജക്ടുകളും അവിടെ നടത്തി വരുന്നു. കാട്ടിലെ ഓരോ ആദിവാസി കുടുബത്തിലെ ഒരംഗത്തിന് അവിടെ വിവിധ ജോലികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് മുരുളി സാറെ വിളിച്ചിരുന്നു.
പഴയ പോലെ ഓടിച്ചാടി പറമ്പിക്കുളത്തേക്ക് വരാൻ സാധിക്കില്ലന്ന് പറഞ്ഞു .
കോവിഡ് മൂലം ടൂറിസം സഫാരികൾ നിയന്ത്രണ വിധേയമായാണ് ഇപ്പോൾ നടത്തുന്നത്. നേരത്തെ  വെബ് സൈറ്റ് വഴി www.parambikulam.org ബുക്ക് ചെയ്തവർക്ക് മാത്രമേ ഇപ്പോൾ സഫാരി ( ഫോറസ്റ്റ് വാഹനത്തിൽ കാടിനുള്ളിലേക്കുള്ള യാത്ര) ഉള്ളൂ. ബോട്ടിങ്ങ് ഉൾപ്പെടെമറ്റു പ്രോഗ്രാമുകൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല.

9442201690
9442201691 ഈ നമ്പറുകളിൽ വിളിച്ചാൽ ബുക്കിങ്ങ് / താമസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാം.
ആവശ്യമെങ്കിൽ എന്നെ വിളിച്ചാൽ മുരളി സാറിൻ്റെ നമ്പർ തരാം.

മുൻപ് പ്രൈവറ്റ് വാഹനത്തിലും ഫോറസ്റ്റ് വാച്ചർമാരുടെ നേതൃത്വത്തിൽ കാട്ടിലേക്ക് പ്രവേശനം ഉണ്ടായിരുന്നു.
 പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലിപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.
ആനകളുടെ താവളം എന്നതിനു ഉപരികാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.
2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.

www.parambikulam.org
എന്ന വെബ് സൈറ്റിൽ നിന്ന് വിശദമായ വിവരങ്ങൾ ലഭിക്കും

- സിംരാജ്  -

Sunday, April 26, 2020

വിദ്യാലയങ്ങളിൽ ബ്ലോഗുകളുടെ പ്രാധാന്യം



ലോക്ക് ഡൗൺ കാലമായതിനാൽ   മിക്ക വിദ്യാലയങ്ങളും അധ്യാപകരും വാട്‌സ് ആപ്പ് ,ഫേസ് ബുക്ക് ഗൂഗിൾ ഫോമുകൾ എന്നിവയുമായി കുട്ടികളുമായി അറിവുകൾ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു.
യൂ ടൂബ് ചാലനുകൾ തുടങ്ങിയവർ നിരവധിയാണ്.

എന്നാൽ പലപ്പോഴും  നിങ്ങളുടെ പ്രവർത്തനങ്ങളുടെ ലിങ്കുകൾ, അവയുടെ ക്രമം, തുടർച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും.
കൂടാതെ പിന്നീട് ചാനൽലിസ്റ്റിൽ നിന്നും ഫേസ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ നിന്നും തിരഞ്ഞെടുക്കുക എന്നതും ശ്രമകരമായിരിക്കും.

ഇതിന് പരിഹാരമാണ് ബ്ലോഗുകൾ.
https://www.blogger.com/ എന്ന സൈറ്റിലൂടെ നിങ്ങൾക്കും ഒരു പുതിയ ബ്ലോഗ് തുടങ്ങാം.

ഇതിൽ ചിത്രങ്ങൾ, രചനകൾ ,ഓഡിയോ ,വീഡിയോ, ലിങ്കുകൾ ,ടേബിളുകൾ ,html കോഡുകൾ ,വ്യത്യസ്ത മെനു പാനലുകൾ തുടങ്ങീ നിരവധി സാധ്യതകൾ ഉൾപ്പെടുത്താവുന്നതാണ്. 
ബ്ലോഗിൽ നിങ്ങൾ ഒരു വിഷയം അപ് ലോഡ് ചെയുന്നതിന്  പോസ്റ്റിങ്ങ് എന്നാണ് പറയുന്നത്.

പലർക്കും ബ്ലോഗുകൾ ഉണ്ടെങ്കിലും അവ കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല!
ബ്ലോഗ് സെറ്റിങ്സുകൾ ശരിയായി ഉപയോഗിച്ച്  ഒരു ബ്ലോഗിൽ വ്യത്യസത പേജുകൾ തയ്യാറാക്കി വിഷയങ്ങളുടെ ലിങ്കുകൾ നൽകിയാൽ എളുപ്പത്തിൽ അതിൽ നിന്നും കാര്യങ്ങൾ തിരിച്ചറിയാനും തിരഞ്ഞെടുക്കാനും സാധിക്കും. ക്ലമ്പുകൾ ,വിഷയങ്ങൾ, യൂടൂബ് ചാനൽ ,ഫേസ്ബുക്ക്‌ പേജ് എന്നിവയ്ക്ക് വ്യത്യസ്ത പേജുകൾ തയ്യാറാക്കാം.

മൊബൈലിൽ പ്ലേ സ്റ്റോറിൽ നിന്ന്ബ്ലോഗർ ആപ്
ഇൻസ്റ്റാൾ ചെയ്താൽ എളുപ്പത്തിൽ നിങ്ങൾക്ക് ബ്ലോഗിലെ പേജുകളിലേക്ക് വിഷയങ്ങൾ പോസ്റ്റ് ചെയ്യാൻ സാധിക്കും.

 സിംരാജ്

Saturday, February 22, 2020

നമ്മൾ കണ്ട സ്വപ്നങ്ങൾ മറ്റൊരാൾ യഥാർത്ഥ്യമാക്കുമ്പോൾ മനസിൽ ചെറിയ അസൂയയും വേദനയുണ്ടാകുമെന്നത് സ്വാഭാവികം.

ഒന്നിനു വേണ്ടിയും പ്രയത്നിക്കാതെ വെറുതെ വിധിയെ പഴിച്ച് സമയം കളയാതെ കഠിന പരിശ്രമത്തിലുടെ എല്ലാം നേടിയെടുക്കാം.

അർഹിച്ചത് 
 ഒരിക്കലെങ്കിലും എന്നിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടല്ലോ, അതാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.

ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവണമെന്ന് നമ്മൾ ആഗ്രഹിക്കുമെങ്കിലും - ചില നിമിഷങ്ങളിൽ നമുക്കതിന് സാധിക്കാതെ വരും.

ദൈവം എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ കൊടുക്കുന്നു
ചിലർ അതിൽ വിജയിച്ച് സന്തോഷത്തോടെ ജീവിക്കുന്നു.

ജീവിതത്തിനായി - ജീവനായി ചിലസ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാം

Tuesday, February 18, 2020

നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ

തോൽവികളുടെ ഓർമ്മപ്പെടുത്തൽ ചിലപ്പോൾ നിരാശയുണ്ടാക്കാം. എങ്കിലും ആരായിരുന്നു ഞാൻ എന്നൊരു തിരിച്ചറിവ്   ഇനിയും തെറ്റുകൾ ആവർത്തിക്കാതെ ശക്തമായി തിരിച്ചു വരാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും ഉണ്ടാക്കും

സ്വന്തംനേട്ടത്തിനും, സ്വപ്നങ്ങൾക്കുമായി കരുതി വെച്ചതെല്ലാം ഒരുനിമിഷം നഷ്ടപ്പെടുമ്പോൾ ,അത്  മറ്റൊരാൾക്ക് സഹായമായി മാറുന്നുവെന്ന സംതൃപ്തിയോടെ ....
ബാക്കിയായ എന്റെ സ്വപ്നങ്ങൾക്കായി .
നിരാശയില്ലാതെ കരുത്തോടെ പ്രയത്നിച്ചു കൊണ്ട് വീണ്ടും ഞാൻ ഉയർത്തെഴുനേൽക്കും. നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ

Wednesday, February 12, 2020

നിശാശലഭത്തെ മോഡലാക്കി

രാവിലെ വീടിനു സമീപത്തെ വഴിയരികിൽ ശലഭത്തെ പോലെ ഒരു ജീവിയെ കണ്ടു. പക്ഷേ ശരീരത്തിലും ചിറകിലും നിറയെ രോമങ്ങൾ, വേഗം തന്നെ കുറെ ചിത്രങ്ങൾ എടുത്തു. ശലഭത്തെ പോലെ പെട്ടെന്ന് പറന്നു പോണില്ല! നല്ല ഇണക്കം ഉള്ള പോലെ എന്റെ കൈയിലും ശരീരത്തിലും ഇരുത്തി ഫോട്ടോ എടുത്തു.
വീട്ടിലെത്തി ഭാര്യക്ക് ചിത്രംകാണിച്ചപ്പോഴാണ് ഇത് ശലഭമല്ല ,മോത്ത് [നിശാശലഭം] ആണെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് വിക്കിപിഡിയ നോക്കി കൂടുതൽ '' ശേഖരിച്ചു
ചിത്രശലഭവുമായി വളരെ സാമ്യമുള്ളതും അവ ഉൾക്കൊള്ളുന്ന ലെപിഡോപ്‌ടീറ (Lepidoptera) എന്ന ഓർഡറിൽപ്പെടുന്നതുമായ ജീവികളാണ്‌ നിശാശലഭങ്ങൾ (Moth).
ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും‍ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.
വളർച്ചയും ജീവിതദശകളും ചിത്രശലഭത്തിന്റേതുതന്നെയാണ്. 

ഫോട്ടോ എഡിറ്റിങ്ങിന് Snapseed അപ്ലിക്കേഷൻ

പലരും ചോദിച്ചു എങ്ങിനെയാണ് ഇത്ര നന്നായി ഫോട്ടോ എടുക്കുന്നതെന്ന് !
ഞാൻ ക്യാമറയിൽ ഒന്നും അല്ല ഫോട്ടോ എടുക്കുന്നത് ,മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫോട്ടോ എടുക്കുന്നത് (ഹുവായ് ഹോണർ 9 N) ,പിന്നീട്  ടnapseed എന്ന മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയും.
പല സുഹൃത്തുക്കളും ചോദിച്ചു നിനക്ക് എന്നും യാത്രയാണല്ലോയെന്ന്
പാലക്കാട് ഓഫീസിലേക്കുള്ള യാത്രയിലെ  വഴിയോരക്കാഴ്ചകളാണ് കൂടുതൽ പകർത്തിയത്. 24 മണിക്കൂറിൽ ദിവസവും 4 മണിക്കൂർ  അങ്ങോട്ടുമിങ്ങോട്ടും യാത്ര. ഇടക്ക് ഒഴിവുള്ള ദിവസം ബൈക്കുമായി ഒരു പ്ലാനിങ്ങും ഇല്ലാത്ത യാത്രകൾ .
നമ്മുടെ നാട്ടിലെ സൗന്ദര്യങ്ങൾ ആസ്വദിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ,രാജ്യങ്ങളിലേക്കും പറന്ന് നടക്കുന്ന സുഹൃത്തുക്കൾക്ക് നമ്മുടെ നാടിനെ പരിചയപ്പെടുത്തിക്കൊടുക്കാനും സാധിക്കും
യാത്രകൾ എനിക്ക് തരുന്ന  അനുഭവങ്ങളും ഞാൻ ഇവിടെ പങ്കുവെക്കാറുണ്ട്. 

Untill I breath the life