Saturday, February 22, 2020
Tuesday, February 18, 2020
നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ
Wednesday, February 12, 2020
നിശാശലഭത്തെ മോഡലാക്കി
ഫോട്ടോ എഡിറ്റിങ്ങിന് Snapseed അപ്ലിക്കേഷൻ
ഇൻഫോ കൈരളി കംപ്യൂട്ടർ മാഗസിൻ
മലക്കപ്പാറയിലേക്കൊരു മഴയാത്ര
ഫോൺ, ലാപ്ടോപ്പ് സ്ക്രീനുകൾ വൃത്തിയാക്കാൻ
My loving Samsung Galexy Note 2 N700.മൂന്നാംദിനം ഉയർത്തു എഴുന്നേൽക്കുമോ?
ഹോമിയോപതിയോട് ഒരു സ്നേഹം
അസുഖങ്ങൾ വരുക എന്നത് അത്ര സുഖകരമായ കാര്യമല്ല എന്നാൽ അസുഖം പെട്ടെന്ന് മാറാൻ ആഗ്രഹിച്ച് നമ്മൾ ഓടി നടക്കും ,കുറെ ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് പെട്ടെന്ന് അസുഖത്തെ മാറ്റുകയും ചെയ്യും -മക്കൾക്കും തുടർച്ചയായി പനി ,ജലദോഷം, ചുമ എല്ലാമാസവും ഡോക്ടർക്കും മരുന്നിനുമായി കുറച്ച് പൈസ മാറ്റിവെക്കണം .
അപ്പോഴാണ് ഭാര്യവീടിന്റെ തൊട്ട് ചൊവ്വന്നൂർ പഞ്ചായത്തിൽ ഒരു ഹോമിയോ ഡിസ്പെൻസറി തുടങ്ങിയതും ഒരുഡോക്ടർ ചാർജ് എടുത്തതും അറിഞ്ഞത്.
പണ്ട് പഴഞ്ഞിയിൽ മർത്തോമ പള്ളിയിലെ അച്ചന്റെ കൊച്ചമ്മ ഹോമിയോ ഡോക്ടറെ അടുത്ത് പോയ കാലം ചുമ്മ ഓർത്തു.
പഠിക്കുന്ന കാലത്ത് ഹോമിയോപതി ചികൽസാ രീതിയും മരുന്നുകളും 1796 Samuel Hahnemann രൂപപ്പെടുത്തി എടുത്തു എന്ന് പഠിച്ചിരുന്നു. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ആണെന്നും മനസിലക്കിയിരുന്നു. കുട്ടികളായിരുന്ന എനിക്കും ഹോമിയോ മരുന്നുകൾ കഴിക്കാൻ ഇഷ്ടമായിരുന്നു - ചെറിയ ബോളുപോലുള്ള പഞ്ചാര മിഠായി .
എന്നാലും രോഗം വന്നാൽ അലോപ്പതിയിലേക്ക് ഓടിപ്പോയി ആൻറിബയോട്ടിക്ക് അടിച്ച് രോഗത്തെ തൽക്കാലം തോൽപ്പിക്കും.
സ്വന്തം മക്കളുടെ കാര്യമായപ്പോ ഒന്നു മാറ്റി ചിന്തിക്കാൻ തീരുമാനിച്ചു.
ആ ഇടക്ക് എന്റെ മോൾക്ക് ഒരു പനിയും -ഗവൺമെൻറ് ഡോക്ടറല്ലെ ഒന്നു പോയി കണ്ടെക്കാം എന്നു കരുതി മക്കളെയും കൂട്ടി പഞ്ചായത്തിൽ പോയി, വലിയ തിരക്കൊന്നും ഇല്ല! ഡോക്ടർക്കാണെങ്കിലോ വലിയ ലുക്ക് ഒന്നും ഇല്ല - സംസാരമോ സാധാരണ രീതിയിൽ ,നമുക്ക് എന്തും വിവരങ്ങളും ചോദിച്ചറിയാം, നമുക്ക് മനസിലാവുന്ന ഭാഷയിൽ വിശദമായി പറഞ്ഞു തരും. നല്ല പെരുമാറ്റ രീതി. 102 ന് മുകളിലുള്ള പനിക്ക് തന്നത് ഒരു പൊടി മാത്രം -ഇടക്ക് വെള്ളത്തിൽ കലക്കി 2 സ്പൂൺ വീതം ഓരോ മണിക്കൂർ വിട്ട് കൊടുക്കാൻ. ഡോക്ടറുടെ നമ്പർ വാങ്ങി പോന്നു -സർക്കാർ സംവിധാനം ആയതിനാൽ മരുന്നും ഡോക്ടർ ഫീസും സൗജന്യം. ഇംഗ്ലീഷ് മരുന്ന് സ്റ്റോക്ക് ഇല്ലേ എന്നു ഭാര്യയോട് ചോദിച്ചു, സാധാരണ പനി വന്നാൽ ഡോക്ടർ 3, 4 മരുന്ന് എഴുതുന്ന സ്ഥലത്താണ് ഈ ഹോമിയോ ഡോക്ടറുടെ ഒരു പൊടി!-
അൽഭുതംവൈകുന്നേരം ആവുബോഴേക്കും മോളുടെ പനി മാറി. അങ്ങനെ ഇടക്ക് അസുഖം വരുബോൾ ഡോക്ടറെ പോയി കാണും. എനിക്ക് പണി കിട്ടിയപ്പോൾ ഡോക്ടറുടെ അടുത്താണ് തുടർ ചികൽസയും -എന്നെ കാണാതെ എന്റെ റിപ്പോർട്ടുകൾ വാട്സ് ആപ്പ് ചെയ്ത് കൊടുത്തപ്പോൾ മരുന്ന് നിർദ്ദേശിച്ചതും ഡോക്ടർ .എന്നെ ആകർഷിച്ചത് അതൊന്നുമല്ല ഒരു ദിവസം മോൾക്ക് പനിയായി ഡോക്ടറെ പോയി കണ്ടു , സ്ഥിരം മരുന്നു തന്നെയാണ് നിർദ്ദേശിച്ചത് - വൈകീട്ട് കുറവില്ലെങ്കിൽ വിളിക്കാനും പറഞ്ഞു. പനി കുറഞ്ഞപ്പോൾ ഭാര്യ ഡോക്ടറെ വിളിച്ച് പറയാൻ ശ്രമിച്ചപ്പോൾ കോൾ കിട്ടിയില്ല! വൈകുന്നേരമായപ്പോൾ ദേ ഡോക്ടർ മോളുടെ രോഗവിവരങ്ങൾ തിരക്കി വിളിക്കുന്നു .ഇങ്ങനെ ഉണ്ടോ ഡോക്ടർമാർ..... 200 ഉം 300ഉം ഫീസും 500- 1000രൂപയുടെ മരുന്നും എഴുതുന്ന ഡോക്ടർമാരെ മാത്രമേ കണ്ടിട്ടുള്ളൂ!
വിജയുടെ മെർസൽ സിനിമയിൽ 5 രൂപ ഡോക്ടറെ കണ്ടിട്ടുണ്ട് പക്ഷേ ഇത് അതുക്കും മേലെ.
ഞാൻ ഈ അനുഭവങ്ങൾ എന്റെ പല സുഹൃത്തുക്കളോടും പറഞ്ഞു അവരൊക്കെ ഇപ്പോ ഡോക്ടറുടെ ഫാൻ ആണ് ! എല്ലാവർക്കും ഡോക്ടറുടെ ചികൽസയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും നല്ല അഭിപ്രായം.
പലപ്പോഴും ഡോക്ടർമാർ എന്നുപറയുബോൾ വില കൂടിയ കാറിൽ ചുളിയാത്ത വസ്ത്രങ്ങളും ധരിച്ച് ഡോക്ടർ എന്ന ഭാവവുമായി വരുന്നവരെ കണ്ടിട്ടുണ്ട് -
പക്ഷേ ഇത് ഒരു പഴയ സ്‌കൂട്ടറിൽ ഒരു സാധാ ചുരിദാർ ധരിച്ച് വരുന്ന ഒരു സാധാരണക്കാരുടെ ഡോക്ടർ -
ഹോമിയോപതിയോട് ഒരു സ്നേഹം തോന്നിയത് ഡോക്ടറുടെ കൈപ്പുണ്യം കൊണ്ടു തന്നെ!
ഡോക്ടറുടെ പേര് പറയുന്നില്ല!
നിങ്ങൾ അന്വേഷിച്ചോളൂ!
സ്വപ്നങ്ങളെ നെഞ്ചോട് ചേർക്കു ബോൾ
ഒഴുക്കറയിലേക്ക്
മേരി മാതയിലെ കൂട്ടുകാർ
പ്രളയത്തിൽ ത്രിത്താലയിലേക്ക്
ഓഗ് മെന്റഡ് റിയാലിറ്റി ഇനി നമ്മുടെ ഫോണിൽ
ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ)
യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) അഥവാ പ്രതീതി യാഥാർഥ്യം എന്ന് പറയുന്നത്.
പൂർണമായും സങ്കല്പികമായ അനുഭവമാണ് വെർച്വൽ റിയാലിറ്റി (വി.ആർ). എന്നാൽ യാഥാർഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി.
കൊച്ചിക്കാർക്ക് ഇനി അഭിമാനിക്കാം. രാജ്യത്തെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം പുറത്തിറങ്ങുന്നത് കൊച്ചിയിൽ നിന്നുമാണ്. മനോജ് രവീന്ദ്രന്റെ 'മുസിരിസിലൂടെ' എന്ന പുസ്തകത്തിലാണ് ഓഗ്മെന്റഡ് റിയാലിറ്റി (സമീപ യാഥാര്‍ഥ്യം) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്.
നമ്മുടെ ഫോണുകളിൽ ഇത്തരത്തിൽ ഉള്ള ഓഗ്‌മെന്റഡ് റിയാലിറ്റി ആപുകൾ ഉണ്ട് .അതിൽ UniteAR - ഇതുപയോഗിച്ചു കൊണ്ട് വീഡിയോ / നിശ്ചല ചിത്രങ്ങൾ എന്നിവ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.Playstoreൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .
ഹൈട്ടെക്ക് ഓഡിറ്റ്
പല വിദ്യാലയങ്ങളിലും സങ്കടകരമായ കാഴ്ചകൾ കാണാൻ ഇടയായി .
പൊതുവിദ്യാലയങ്ങൾ....നമ്മുടെ വിദ്യാലയങ്ങൾ മെച്ചപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പും ,കൈറ്റും,പൊതുസമൂഹവും , മാനേജർമാരും, പൂർവ്വവിദ്യാർത്ഥികളും കൂടി ഒത്തൊരുമിച്ചു നടത്തിയ കൂട്ടായ പ്രയത്‌നമാണ് കഴിഞ്ഞ വർഷങ്ങളിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് .
എന്നാൽ ഇന്ന് .....
ഹൈടെക് ക്ലാസ് മുറികളിലെ പല സംവിധാനങ്ങളും തകരായി കിടക്കുന്നു .ചില ഹൈടെക് റൂമുകൾ ഇപ്പോൾ സ്‌റ്റോർ മുറികൾ . പൊടി പിടിപ്പിച്ചു കിടക്കുന്ന ഉപകരങ്ങൾ / ചോക്ക് പൊടി കൊണ്ട് കീബോർഡ് മൂടിയ ലാപ് ടോപ് .സ്‌പീക്കറുകൾ കൊണ്ട് പിള്ളേർ അമ്മാനമാടി കളിക്കുന്നു iball സ്‌പീക്കർ ഫൂട്ബോൾ ആക്കി .സ്ക്രീനുകൾ പോസ്റ്ററുകളായി.
പൊതുസമൂഹവും പൂർവ്വവിദ്യാർത്ഥികളും തൂവെള്ള ടൈൽ വിരിച്ച് സമർപ്പിച്ച ക്ലാസ്മുറികൾ ചളിച്ചവിട്ടി കയറി കിടക്കുന്നു,പൊടിയുടെ കാര്യം പിന്നെ പറയണ്ടല്ലോ .
ക്ലാസുകൾ കൾക്കും ലാമ്പുകളിലേക്കും അനുവധിച്ച ലാപുകൾ സ്വന്തമാക്കിവീട്ടിൽ സൂക്ഷിച്ച് സ്കൂളിൽ കൂളായി വരുന്നവരെയും കാണാം.
ചിലരാണെങ്കിൽ കൊടുത്ത ഉപകരണങ്ങൾ തകരാറാവാതെ ഇരിക്കാൻ വേണ്ടി അലമാരയിൽ ഭദ്രമായി സൂക്ഷിച്ചും വെച്ചിട്ടുണ്ട്,5 വർഷം വാറണ്ടി ഉണ്ടല്ലോ അത് കഴിഞ്ഞ് അലമാരയിൽ നിന്ന് പുറത്ത് എടുക്കാനാവും.
ആർക്കാണ് ഇതിന്റെയൊക്കെ ചാർജ് എന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂടുന്നവരാണ് പലയിടത്തും . 5 വർഷം ഓൺസൈറ്റ് വാറണ്ടിയുള്ള ഉപകരണങ്ങൾ തകരാറിലായാൽ പരാതി രജിസ്റ്റർ ചെയ്യാൻ അറിവില്ലായ്മയോ? മടിയോ? http://htspms.keltron.in/ .
നമ്മൾ സ്വപ്നം കാണാൻ പോലും സാധിക്കാത്ത സൗകര്യങ്ങൾ കിട്ടിയപ്പോൾ പഴയ കാലം നമ്മൾ മറന്നു .ലാബിലെ മങ്ങിയ ഒരു പ്രൊജക്ടറും ജാംബവാന്റെ കാലത്തെ ഡെസ്‌ക്ടോപ്പുകളും കൊണ്ട് വീർപ്പുമുട്ടിയ നമുക്ക് ഇന്ന്എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സൗകര്യങ്ങൾ, കൈറ്റ് 80 ലാപ്ടോപ്പുകൾ വരെ അനുവദിച്ച വിദ്യാലയങ്ങൾ നമ്മുടെ ചുറ്റുപാടിൽ ഉണ്ട് എന്ന വസ്തുത മറക്കരുത് ,സമേതത്തിൽ https://sametham.kite.kerala.gov.in/ പരിശോദിച്ചാൽ ആർക്കും ഓരോ വിദ്യാലയത്തിനും കുട്ടികളുടെയും ക്ലാസ് മുറികളുടെയും എണ്ണത്തിനനുസരിച്ച് കൈറ്റ് അനുവദിച്ച ഉപകരണങ്ങളുടെ ലിസ്റ്റ് കിട്ടും
1. 43 ഇഞ്ച് എൽ സി ഡി ടിവി
2. DSLR ക്യാമറ
3. മൾട്ടി ഫങ്‌ഷൻ പ്രിന്റർ
4. വെബ്ക്യാമറ
5. ലാപ്‌ടോപ്
6. പ്രൊജക്ടർ / മൗണ്ടിംഗ് കിറ്റ് /സ്‌ക്രീൻ
7. സ്‌പീക്കർ
8. ഇന്റർനെറ്റ് കണക്ഷൻ/ മോഡം / റൗട്ടർ
9. ഹൈടെക് ലാബ്
10. റാസ്പ്ബെറി കിറ്റ്
11. exp eyes കിറ്റ്
12. ഇലക്ട്രോണിക് കിറ്റ്
ഇതൊക്കെ നമ്മുടെ സ്കൂളിൽ കിട്ടിയ സംവിധാനങ്ങൾ ആണ് പലർക്കും ഈ കാര്യം അറിയില്ല.
ITഓഡിറ്റ് എന്ന് പറഞ്ഞു പത്രങ്ങളിൽ പലവാർത്തകളും വന്നുകൊണ്ടിരിക്കുന്നു , സമഗ്രവഴി അധ്യാപരെ വിലയിരുത്തുമെന്നും, ഹൈടെക് സംവിധാനങ്ങൾ ഉപയോഗിക്കാത്തവരെ കണ്ടുപിടിക്കുമെന്നും നടപടികൾ ഉണ്ടാവുമെന്നും മറ്റും ....https://kite.kerala.gov.in/KITE/index.php/welcome/news_view/18
അതൊക്കെ പോട്ടെ കിട്ടിയ സൗകര്യങ്ങൾ സംവിധാനങ്ങൾ നന്നായി ഉപയോഗിക്കണ്ടേ ?
പ്രിയപ്പെട്ട അധ്യാപകരെ വിഷമം കൊണ്ട് എഴുതുന്നതാ , ആരെയും വിഷമിപ്പിക്കാനോ ! ചോദ്യം ചെയ്യാനോ വേണ്ടിയല്ല !
മറ്റു സംസ്ഥാനങ്ങൾക്കു മാത്രമല്ല - മറ്റു രാജ്യങ്ങൾക്ക് വരെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ നടത്തുന്ന നമ്മുടെ പൊതു വിദ്യാലയങ്ങൾ ശക്തമായി നില നിൽക്കണം.
ഇനിയും ഓഡിറ്റ് നടക്കാത്ത വിദ്യാലയങ്ങൾ ശ്രദ്ധിക്കുമല്ലോ ......
SIMRAJ KS
എന്റെ സ്വപ്നങ്ങൾ
ബാക്കിയായ എന്റെ സ്വപ്നങ്ങൾക്കായി .
നിരാശയില്ലാതെ കരുത്തോടെ പ്രയത്നിച്ചു കൊണ്ട് വീണ്ടും ഞാൻ ഉയർത്തെഴുനേൽക്കും. നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ
തളരാത്ത മനസുമായ്
വാഹനാപകടത്തിൽ അരക്ക് താഴെ തളർന്നു പോയെങ്കിലും തളരാത്ത മനസ്സോടെ ഉപജീവനത്തിനും ചികൽസക്കുമായി പ്രതീക്ഷയോടെ വരയ്ക്കുകയാണ് ബിനു.
കഴിഞ്ഞ ദിവസം വൈകുന്നേരം സായൂജും ഞാനും ചെറുവത്താനിയിൽ ബിനു വാടകക്ക് താമസിക്കുന്ന കോർട്ടേഴ്സിൽ ചെന്നപ്പോൾ കുറെ സന്തോഷങ്ങൾ ബിനു പങ്കുവെച്ചു. തന്റെ ചെറിയ പ്രയാസങ്ങൾ ഒരു പരാതിയും കൂടാതെ പുഞ്ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു.
തളർന്നു പോയ കൈകളും വിരലുകളും ഉപയോഗിച്ച് വളരെ ശ്രമകരമായാണ് ബിനു ഓരോ ചിത്രങ്ങൾ വരക്കുന്നത്. ഒരു ചിത്രം പൂർത്തിയാക്കാൻ ഒരാഴ്ചയിലധികം സമയം വേണ്ടിവരും. തുടർച്ചയായി ഇരിക്കാനും കൈകളിൽ അധികം ബലം പ്രയോഗിക്കാനും ബിനുവിന് സാധിക്കില്ല!
ചിത്രങ്ങൾ വരച്ചത് പലതും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. ഫ്രെയിം ചെയ്യാൻ മാത്രം ഏകദേശം 300 രൂപ ചിലവ് വരുന്നുണ്ട്. പലരും ബിനുവിനെ ചിത്രങ്ങൾ വാങ്ങി സഹായിക്കുന്നുണ്ട്.
ഏറെ മനോഹരമായ ചിത്രങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമായ ചിത്രങ്ങൾ കഴിയാവുന്ന വിലയ്ക്ക് വാങ്ങിയാൽ ബിനുവിന് അതൊരു സഹായമാകും.
ഇന്റർനെറ്റ് നോക്കി തനിക്ക് ചെയ്യാവുന്ന വ്യത്യസ്ഥമായ ജോലികളെക്കുറിച്ച് അന്വേഷിക്കുകയാണ് ബിനു.
ഒരു കമ്പ്യൂട്ടർ കിട്ടിയാൽ ചെറിയ ഫോട്ടോ എഡിറ്റിങ്ങും ,പേജുകൾ സെറ്റിങ്ങും പഠിക്കണം എന്നു ബിനു താൽപര്യം കാണിച്ചു.
തന്റെ കൈകൾക്ക് കമ്പ്യൂട്ടർ വഴങ്ങുമോയെന്ന് ഒന്ന് പരീക്ഷിക്കണമല്ലോ!
ബിനു കിഴൂർ : 8086103721
Tuesday, February 11, 2020
ജിവിക്കുന്ന മാതൃകകൾ
നമുക്ക് ചുറ്റും മാത്രമല്ല ,ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് ഉപദേശങ്ങളാണ് .
ഉപദേശങ്ങളല്ല/ മാതൃകകളാണ് ഉണ്ടാവേണ്ടത്
ജീവിക്കുന്ന മാതൃകകളാണ് ഏറ്റവും വലിയ പാഠം.
പാഠപുസ്തകങ്ങളിൽ എഴുതിയത് പഠിച്ചത് വലിയയോഗ്യതകൾ നേടിയിരിക്കാം.
എങ്കിലും
ലോക പരിചയത്തേക്കാൾ, സാമാന്യബുദ്ധി
ഉള്ളവരാവണം
ഉതിർന്നു വീണ പഴങ്ങൾ
ഉതിർന്നു വീണ പഴങ്ങൾ
കുന്നംകുളത്തെ വില കുറവിന്റെ കടകളന്വേഷിച്ചുള്ള ഈ പിശുക്കന്റെ യാത്ര.
ഞാൻ ദിവസവും യാത്ര ചെയ്യുന്ന വഴികളിൽ ഒന്നാണ് കുന്നംകുളത്തെ താഴത്തെ പാറ ഒരു കച്ചവടകേന്ദ്രം കൂടിയാണ് ഇവിടം.
നേന്ത്രക്കായ, വിവിധ തരം വാഴപ്പഴങ്ങൾ എന്നിവയുടെ നിരവധി ഹോൾസെയിൽ കടകളുണ്ട്, തമിഴ്നാട്ടിൽ നിന്നും മറ്റും വലിയ ലോറികളിൽ കയറ്റിയാണ് കായ കൊണ്ടുവരുന്നത്. പഴുപ്പിക്കാനായി മുറികളിൽ പുക കൂടുകൾ ഉണ്ടാക്കി അവിടെ കായക്കുലകൾ തൂക്കിയിട്ട് പുക കയറ്റി വിടും. അടുത്ത ദിവസമാവുമ്പോഴേക്കും മഞ്ഞനിറം വന്നു തുടങ്ങും
ചെറു കച്ചവടക്കാർ ഇവരിൽ നിന്ന് വാങ്ങിയാണ് കച്ചവടം നടത്തുന്നത്.
താരതമ്യേന കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും പച്ചക്കായയും പഴങ്ങളും കിട്ടും.
കഴിഞ്ഞ ദിവസം നേന്ത്രപഴം വാങ്ങാനായി അവിടെയൊന്നു പോയി ഒരു കുല പഴം ഒന്നും ആവശ്യമില്ല ഒരു കിലോ പഴം വാങ്ങാനാണ് പോയത് ,
ചെന്നയുടനെ ഒരാൾ അടുത്ത് വന്ന് എന്താ വേണ്ടതെന്ന് ചോദിച്ചു.
ഒരു കിലോ പഴം എന്ന് പറഞ്ഞപ്പോൾ ഇല്ലയെന്ന് പറഞ്ഞു .അവിടെ പഴം കുലയിൽ നിന്ന് ഇടിഞ്ഞ് തൂക്കി കൊടുക്കില്ലത്രെ!
പോകാൻ തുടങ്ങിയ എന്നോട് താഴേക്ക് ചൂണ്ടിക്കാട്ടി ഇത് മതിയോയെന്ന് ചോദിച്ചു.
പഴുത്തതും അല്ലാത്തതുമായി
വാഴക്കുലയിൽ നിന്നും കൊഴിഞ്ഞു വീണ പഴങ്ങൾ വലിയ പെട്ടികളിൽ നിറച്ച് വെച്ചിരിക്കുന്നത് കണ്ടു.
നല്ല വലുപ്പമുള്ള നേന്ത്രപ്പഴങ്ങൾ ചിലത് പൊട്ടിയതാണ്, എങ്കിലും വലിയ കേടൊകളൊന്നും ഇല്ല
വളരെ കുറഞ്ഞ വില മതിയെന്ന് പറഞ്ഞപ്പോൾ 2 kg വാങ്ങാൻ തീരുമാനിച്ചു ,ചേട്ടൻ എന്നോട 50 രൂപക്ക് എടുക്കട്ടെയെന്ന് ചോദിച്ചു മൂപ്പര് 2.5 കിലോ പഴം തൂക്കി കടലാസിൽ പൊതിഞ്ഞു തന്നു.
വീട്ടിൽ വന്നു രാവിലെ ഉണ്ടാക്കി വെച്ച പുട്ടും പഴവും കൂട്ടിക്കൊഴച്ച് ഒരു തട്ട് തട്ടി.
കുലയിൽ നിന്ന് ഇരിഞ്ഞ് വാങ്ങിയില്ലെങ്കിലും ഉതിർന്നു വീണ പഴത്തിനും മധുരക്കുറവൊന്നും ഇല്ല.
മികവുകളുള്ള എന്നാൽ നിർഭാഗ്യം കൊണ്ട് ജീവിതയാത്രയിൽ വീണുപോകുന്നവർ
നമുക്കിടയിലും ഉണ്ടാവാം, തിരക്കുകൾക്കിടയിൽ നമ്മളവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഒന്ന് ശ്രദ്ധിച്ചാൽ /ശ്രമിച്ചാൽ നേട്ടം നമുക്കും അവർക്കുമായിരിക്കും.