രാവിലെ വീടിനു സമീപത്തെ വഴിയരികിൽ ശലഭത്തെ പോലെ ഒരു ജീവിയെ കണ്ടു. പക്ഷേ ശരീരത്തിലും ചിറകിലും നിറയെ രോമങ്ങൾ, വേഗം തന്നെ കുറെ ചിത്രങ്ങൾ എടുത്തു. ശലഭത്തെ പോലെ പെട്ടെന്ന് പറന്നു പോണില്ല! നല്ല ഇണക്കം ഉള്ള പോലെ എന്റെ കൈയിലും ശരീരത്തിലും ഇരുത്തി ഫോട്ടോ എടുത്തു.
വീട്ടിലെത്തി ഭാര്യക്ക് ചിത്രംകാണിച്ചപ്പോഴാണ് ഇത് ശലഭമല്ല ,മോത്ത് [നിശാശലഭം] ആണെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് വിക്കിപിഡിയ നോക്കി കൂടുതൽ '' ശേഖരിച്ചു
ചിത്രശലഭവുമായി വളരെ സാമ്യമുള്ളതും അവ ഉൾക്കൊള്ളുന്ന ലെപിഡോപ്‌ടീറ (Lepidoptera) എന്ന ഓർഡറിൽപ്പെടുന്നതുമായ ജീവികളാണ് നിശാശലഭങ്ങൾ (Moth).
ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.
വളർച്ചയും ജീവിതദശകളും ചിത്രശലഭത്തിന്റേതുതന്നെയാണ്.
No comments:
Post a Comment