Wednesday, February 12, 2020

തളരാത്ത മനസുമായ്

ബിനു കിഴൂർ  തന്റെ സ്വപ്നങ്ങൾക്കായി കാൻവാസിൽ വർണ്ണങ്ങൾ ചാലിക്കുന്നു.
വാഹനാപകടത്തിൽ അരക്ക് താഴെ തളർന്നു പോയെങ്കിലും തളരാത്ത മനസ്സോടെ ഉപജീവനത്തിനും ചികൽസക്കുമായി പ്രതീക്ഷയോടെ വരയ്ക്കുകയാണ് ബിനു.

കഴിഞ്ഞ ദിവസം വൈകുന്നേരം സായൂജും ഞാനും ചെറുവത്താനിയിൽ ബിനു വാടകക്ക് താമസിക്കുന്ന കോർട്ടേഴ്സിൽ ചെന്നപ്പോൾ കുറെ സന്തോഷങ്ങൾ ബിനു പങ്കുവെച്ചു. തന്റെ ചെറിയ പ്രയാസങ്ങൾ ഒരു പരാതിയും കൂടാതെ പുഞ്ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു.
തളർന്നു പോയ കൈകളും വിരലുകളും ഉപയോഗിച്ച് വളരെ ശ്രമകരമായാണ് ബിനു ഓരോ ചിത്രങ്ങൾ വരക്കുന്നത്. ഒരു ചിത്രം പൂർത്തിയാക്കാൻ ഒരാഴ്ചയിലധികം സമയം വേണ്ടിവരും. തുടർച്ചയായി ഇരിക്കാനും കൈകളിൽ അധികം ബലം പ്രയോഗിക്കാനും ബിനുവിന് സാധിക്കില്ല!
ചിത്രങ്ങൾ വരച്ചത് പലതും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. ഫ്രെയിം ചെയ്യാൻ മാത്രം ഏകദേശം 300 രൂപ ചിലവ് വരുന്നുണ്ട്. പലരും ബിനുവിനെ ചിത്രങ്ങൾ വാങ്ങി സഹായിക്കുന്നുണ്ട്.
ഏറെ മനോഹരമായ ചിത്രങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമായ ചിത്രങ്ങൾ കഴിയാവുന്ന വിലയ്ക്ക് വാങ്ങിയാൽ  ബിനുവിന്  അതൊരു സഹായമാകും.

ഇന്റർനെറ്റ് നോക്കി തനിക്ക് ചെയ്യാവുന്ന വ്യത്യസ്ഥമായ ജോലികളെക്കുറിച്ച് അന്വേഷിക്കുകയാണ് ബിനു.
ഒരു കമ്പ്യൂട്ടർ കിട്ടിയാൽ ചെറിയ ഫോട്ടോ എഡിറ്റിങ്ങും ,പേജുകൾ സെറ്റിങ്ങും പഠിക്കണം എന്നു ബിനു താൽപര്യം കാണിച്ചു.
തന്റെ കൈകൾക്ക് കമ്പ്യൂട്ടർ വഴങ്ങുമോയെന്ന് ഒന്ന് പരീക്ഷിക്കണമല്ലോ!

ബിനു കിഴൂർ : 8086103721

No comments:

Post a Comment