ഇന്ന് 10/8/19 വൈകീട്ട് 4 മണിക്ക് സുഹൃത്ത് വിനോയിയുമായി പാലക്കാട് ജില്ലയിലെ മേഴത്തൂർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പോയി. അവൻ 50 പുതപ്പും തോർത്തും ഒക്കെ വാങ്ങി കാറിൽ പോയി. സാധനങ്ങൾ ക്യാമ്പിൽ നൽകി പലരുടെയും വീടുകളിൽ വെള്ളം കയറി എല്ലാം തകർന്നു,
കുറെ അന്യസംസ്ഥാനക്കാരും ഇവിടെയുണ്ട് .ഇന്ന് 5 മണി വരെയുള്ള കണക്കനുസരിച്ച് 331 ആളുകൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് കൂടുതൽ ആളുകളും ത്രിത്താലയിൽ ഉള്ളവരാണ്. ഷട്ടറുകൾ കുറച്ച് തുറന്നതിനാൽ
വെള്ളക്കെട്ട് ഇപ്പോ ഒഴിഞ്ഞിട്ടുണ്ട് , മഴ ഇപ്പോഴും തകർത്തു പെയ്യുന്നു.
ചിലർ വീടുകളിൽ പോയി വീടും പരിസരവും വൃത്തിയാക്കി തിരിച്ചു വന്നു .തീരത്തെ മിക്ക വീട്ടുകാരും താമസം മാറിയിരിക്കുന്നു.
പിന്നീട് ത്രിത്താലMCM UP സ്കൂളും , KB മേനോൻ ഹൈസ്ക്കുളിലും പോയി.MCM ൽ ക്ലാസ് മുറി മുഴുവൻ ചളി കയറി നശിച്ചിരിക്കുന്നു ക്ലാസ്സിന കത്ത് മുട്ടിനൊപ്പം വെള്ളം ഉണ്ടായിരുന്നുവെത്രെ.ബഞ്ചുകൾ എല്ലാം നനഞ്ഞ് കുതിർന്ന് കിടക്കുന്നു.
ത്രിത്താല സെന്ററിലെ കുറെ കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ചിലർ തുണിക്കടകൾ, പലചരക്ക്, സ്റ്റേഷനറി കടകൾ വൃത്തിയാക്കുന്നുണ്ടായിരുന്നു.
എല്ലാം പഴയ രീതിയിലെടുക്കാൻ സമയമെടുക്കും.
വെളളിയാംകല്ല് പാലം വരെയും ഇന്ന് 10/8/19 വൈകീട്ട് 6ന് പോയി... ത്രിത്താല പൂർണമായും വെള്ളത്തിൽ മുക്കിയതിൽ കാരണക്കാരെ നേരിട്ട് കാണാൻ അതിൽ ഒരാളെ ഈ ചിത്രത്തിൽ കാണാം - (എത്ര പറഞ്ഞിട്ടും പൊങ്ങാൻ കൂട്ടാക്കാത്ത ഷട്ടറുകൾ)
ഒരാൾ മരം വന്ന് ഇടിച്ച് തകരാറിലായി .നടുവിൽ നിൽക്കുന്ന മറ്റ് മൂന്ന് ഷട്ടറിനോട് ഇപ്പോഴും കാല് പിടിച്ച് പറയുന്നുണ്ട് ഒന്നു പൊങ്ങാൻ. പാലത്തിലൂടെ ഭാഗികമായി വാഹനങ്ങൾ പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആശാൻമാർ വന്ന് ഷട്ടറിനെ അറസ്റ്റ് ചെയ്ത് പൊക്കാൻ ശ്രമിക്കുന്നുണ്ട് . പറഞ്ഞാ കേൾക്കുന്ന കുറച്ച് ഷട്ടറുകളെങ്കിലും ഉണ്ടായത് ത്രിത്താലക്കാരുടെ ഭാഗ്യം.
No comments:
Post a Comment