പലരും ചോദിച്ചു എങ്ങിനെയാണ് ഇത്ര നന്നായി ഫോട്ടോ എടുക്കുന്നതെന്ന് !
ഞാൻ ക്യാമറയിൽ ഒന്നും അല്ല ഫോട്ടോ എടുക്കുന്നത് ,മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫോട്ടോ എടുക്കുന്നത് (ഹുവായ് ഹോണർ 9 N) ,പിന്നീട് ടnapseed എന്ന മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയും.
പല സുഹൃത്തുക്കളും ചോദിച്ചു നിനക്ക് എന്നും യാത്രയാണല്ലോയെന്ന്
പാലക്കാട് ഓഫീസിലേക്കുള്ള യാത്രയിലെ വഴിയോരക്കാഴ്ചകളാണ് കൂടുതൽ പകർത്തിയത്. 24 മണിക്കൂറിൽ ദിവസവും 4 മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര. ഇടക്ക് ഒഴിവുള്ള ദിവസം ബൈക്കുമായി ഒരു പ്ലാനിങ്ങും ഇല്ലാത്ത യാത്രകൾ .
നമ്മുടെ നാട്ടിലെ സൗന്ദര്യങ്ങൾ ആസ്വദിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ,രാജ്യങ്ങളിലേക്കും പറന്ന് നടക്കുന്ന സുഹൃത്തുക്കൾക്ക് നമ്മുടെ നാടിനെ പരിചയപ്പെടുത്തിക്കൊടുക്കാനും സാധിക്കും
യാത്രകൾ എനിക്ക് തരുന്ന അനുഭവങ്ങളും ഞാൻ ഇവിടെ പങ്കുവെക്കാറുണ്ട്.
Untill I breath the life
No comments:
Post a Comment