Wednesday, February 12, 2020

ഹോമിയോപതിയോട് ഒരു സ്നേഹം

അസുഖങ്ങൾ വരുക എന്നത് അത്ര സുഖകരമായ കാര്യമല്ല എന്നാൽ അസുഖം പെട്ടെന്ന് മാറാൻ ആഗ്രഹിച്ച് നമ്മൾ ഓടി നടക്കും ,കുറെ ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് പെട്ടെന്ന് അസുഖത്തെ മാറ്റുകയും ചെയ്യും -മക്കൾക്കും തുടർച്ചയായി പനി ,ജലദോഷം, ചുമ എല്ലാമാസവും ഡോക്ടർക്കും മരുന്നിനുമായി കുറച്ച് പൈസ മാറ്റിവെക്കണം .
അപ്പോഴാണ് ഭാര്യവീടിന്റെ തൊട്ട് ചൊവ്വന്നൂർ പഞ്ചായത്തിൽ ഒരു ഹോമിയോ ഡിസ്പെൻസറി തുടങ്ങിയതും ഒരുഡോക്ടർ ചാർജ് എടുത്തതും അറിഞ്ഞത്.
പണ്ട് പഴഞ്ഞിയിൽ മർത്തോമ പള്ളിയിലെ അച്ചന്റെ കൊച്ചമ്മ ഹോമിയോ ഡോക്ടറെ അടുത്ത് പോയ കാലം ചുമ്മ ഓർത്തു.
പഠിക്കുന്ന കാലത്ത്  ഹോമിയോപതി ചികൽസാ രീതിയും മരുന്നുകളും  1796 Samuel Hahnemann രൂപപ്പെടുത്തി എടുത്തു  എന്ന് പഠിച്ചിരുന്നു. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ആണെന്നും മനസിലക്കിയിരുന്നു. കുട്ടികളായിരുന്ന എനിക്കും ഹോമിയോ മരുന്നുകൾ കഴിക്കാൻ ഇഷ്ടമായിരുന്നു - ചെറിയ ബോളുപോലുള്ള പഞ്ചാര മിഠായി .
എന്നാലും രോഗം വന്നാൽ അലോപ്പതിയിലേക്ക് ഓടിപ്പോയി ആൻറിബയോട്ടിക്ക് അടിച്ച് രോഗത്തെ തൽക്കാലം തോൽപ്പിക്കും.
സ്വന്തം മക്കളുടെ കാര്യമായപ്പോ ഒന്നു മാറ്റി ചിന്തിക്കാൻ തീരുമാനിച്ചു.
ആ ഇടക്ക് എന്റെ മോൾക്ക് ഒരു പനിയും -ഗവൺമെൻറ് ഡോക്ടറല്ലെ ഒന്നു പോയി കണ്ടെക്കാം എന്നു കരുതി മക്കളെയും കൂട്ടി പഞ്ചായത്തിൽ പോയി, വലിയ തിരക്കൊന്നും ഇല്ല!  ഡോക്ടർക്കാണെങ്കിലോ വലിയ ലുക്ക് ഒന്നും ഇല്ല - സംസാരമോ സാധാരണ രീതിയിൽ ,നമുക്ക് എന്തും വിവരങ്ങളും ചോദിച്ചറിയാം, നമുക്ക് മനസിലാവുന്ന ഭാഷയിൽ വിശദമായി പറഞ്ഞു തരും. നല്ല പെരുമാറ്റ രീതി. 102 ന് മുകളിലുള്ള പനിക്ക് തന്നത് ഒരു പൊടി മാത്രം -ഇടക്ക് വെള്ളത്തിൽ കലക്കി 2 സ്പൂൺ വീതം ഓരോ മണിക്കൂർ വിട്ട് കൊടുക്കാൻ. ഡോക്ടറുടെ നമ്പർ വാങ്ങി പോന്നു -സർക്കാർ സംവിധാനം ആയതിനാൽ മരുന്നും ഡോക്ടർ ഫീസും സൗജന്യം. ഇംഗ്ലീഷ് മരുന്ന് സ്റ്റോക്ക് ഇല്ലേ എന്നു ഭാര്യയോട് ചോദിച്ചു,  സാധാരണ പനി വന്നാൽ ഡോക്ടർ 3, 4 മരുന്ന് എഴുതുന്ന സ്ഥലത്താണ് ഈ ഹോമിയോ ഡോക്ടറുടെ ഒരു പൊടി!-
അൽഭുതംവൈകുന്നേരം ആവുബോഴേക്കും മോളുടെ  പനി മാറി. അങ്ങനെ ഇടക്ക് അസുഖം വരുബോൾ ഡോക്ടറെ പോയി കാണും. എനിക്ക് പണി കിട്ടിയപ്പോൾ ഡോക്ടറുടെ അടുത്താണ് തുടർ ചികൽസയും -എന്നെ കാണാതെ എന്റെ റിപ്പോർട്ടുകൾ വാട്സ് ആപ്പ് ചെയ്ത് കൊടുത്തപ്പോൾ മരുന്ന് നിർദ്ദേശിച്ചതും ഡോക്ടർ .എന്നെ ആകർഷിച്ചത്  അതൊന്നുമല്ല ഒരു ദിവസം മോൾക്ക് പനിയായി ഡോക്ടറെ പോയി കണ്ടു , സ്ഥിരം മരുന്നു തന്നെയാണ് നിർദ്ദേശിച്ചത് - വൈകീട്ട് കുറവില്ലെങ്കിൽ വിളിക്കാനും പറഞ്ഞു. പനി കുറഞ്ഞപ്പോൾ ഭാര്യ ഡോക്ടറെ വിളിച്ച് പറയാൻ ശ്രമിച്ചപ്പോൾ കോൾ കിട്ടിയില്ല! വൈകുന്നേരമായപ്പോൾ ദേ ഡോക്ടർ  മോളുടെ രോഗവിവരങ്ങൾ തിരക്കി  വിളിക്കുന്നു .ഇങ്ങനെ ഉണ്ടോ ഡോക്ടർമാർ..... 200 ഉം 300ഉം ഫീസും 500- 1000രൂപയുടെ മരുന്നും എഴുതുന്ന ഡോക്ടർമാരെ മാത്രമേ കണ്ടിട്ടുള്ളൂ!
വിജയുടെ മെർസൽ സിനിമയിൽ 5 രൂപ ഡോക്ടറെ കണ്ടിട്ടുണ്ട് പക്ഷേ ഇത് അതുക്കും മേലെ.
ഞാൻ ഈ അനുഭവങ്ങൾ എന്റെ പല സുഹൃത്തുക്കളോടും പറഞ്ഞു അവരൊക്കെ ഇപ്പോ ഡോക്ടറുടെ ഫാൻ ആണ് ! എല്ലാവർക്കും ഡോക്ടറുടെ ചികൽസയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും നല്ല അഭിപ്രായം.
പലപ്പോഴും ഡോക്ടർമാർ എന്നുപറയുബോൾ വില കൂടിയ കാറിൽ ചുളിയാത്ത വസ്ത്രങ്ങളും ധരിച്ച് ഡോക്ടർ എന്ന ഭാവവുമായി വരുന്നവരെ കണ്ടിട്ടുണ്ട് -
പക്ഷേ ഇത് ഒരു പഴയ സ്‌കൂട്ടറിൽ ഒരു സാധാ ചുരിദാർ ധരിച്ച് വരുന്ന ഒരു സാധാരണക്കാരുടെ ഡോക്ടർ -
ഹോമിയോപതിയോട് ഒരു സ്നേഹം തോന്നിയത് ഡോക്ടറുടെ കൈപ്പുണ്യം കൊണ്ടു തന്നെ!

ഡോക്ടറുടെ പേര് പറയുന്നില്ല!
നിങ്ങൾ  അന്വേഷിച്ചോളൂ!

No comments:

Post a Comment